ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ പ്ര​തിക്ക് ത​ട​വും പി​ഴ​യും
Thursday, July 29, 2021 10:00 PM IST
തൊ​ടു​പു​ഴ: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​യ പ്ര​തി​യ്ക്ക് നാ​ല വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി മു​തു​മ​ല അ​ഴി​മു​ഖ പു​തു​പ​റ​ന്പ് വീ​ട്ടി​ൽ എ.​കെ.​ഗി​രീ​ഷി(49)​നെ​യാ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജി ജി.​അ​നി​ൽ ശി​ക്ഷി​ച്ച​ത്. ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ കു​റ്റ​ത്തി​ന് 2017 ജൂ​ലൈ മൂ​ന്നി​നാ​ണ് ഇ​യാ​ളെ ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ബി​ജു വ​ർ​ഗീ​സും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി എ​ൻ​ഡി​പി​എ​സ് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.