മു​ത​ല​ക്കോ​ടം സ്കൂ​ളി​ൽ കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി
Saturday, July 31, 2021 12:02 AM IST
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്ക്കൂ​ളി​ൽ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ര​ണ്ടാം വ​ർ​ഷ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡാ​ന്‍റി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റോ​സ് മേ​രി കെ. ​ജോ​ണ്‍, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷൈ​നി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും ന​ല്ല​യി​നം വി​ത്തു​ക​ളും കൃ​ഷി പ​രി​പാ​ല​ന രീ​തി​ക​ളും ന​ടീ​ൽ സ​മ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും വീ​ടു​ക​ളി​ൽ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​വി​ഷ്ക്ക​രി​ച്ച പ​ദ്ധ​തി​യാ​ണി​ത്.