നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ
Saturday, July 31, 2021 9:59 PM IST
മൂ​ന്നാ​ർ: വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ധി​ക്ക​രി​ച്ച് മൂ​ന്നാ​റി​ലെ​ത്തി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​മു​ത​ൽ മൂ​ന്നാ​റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്.
വി​ല​ക്കു​ക​ൾ മ​റി​ക​ട​ന്ന് എ​ത്തി​യ നി​ര​വ​ധി​പേ​ർ​ക്ക് പോ​ലീ​സ് പി​ഴ​ചു​മ​ത്തി. വ്യ​ക്ത​മാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ത്ത നി​ര​വ​ധി​പേ​രെ മ​ട​ക്കി അ​യ​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. സി​ഐ മ​നേ​ഷ്, എ​സ്ഐ സാ​ഗ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.