ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ചേ​ർ​ന്നു: ഇ​ടു​ക്കി പാ​ക്കേ​ജി​നു മു​ൻ​ഗ​ണ​ന
Saturday, July 31, 2021 9:59 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, വാ​ഴൂ​ർ സോ​മ​ൻ, എ.​രാ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, ജി​ല്ലാ വി​ക​സ​ന സ​മി​തി ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കാ​ല​വ​ർ​ഷ​വും ഇ​ടു​ക്കി പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കേ​ണ്ട​തും കോ​വി​ഡ് ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു. മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ടെ​ങ്കി​ലും മ​ഴ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും ഒ​രു​ക്കി​യ​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​തി​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
ഡാ​മു​ക​ളു​ടെ ജ​ല​നി​ര​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
കോ​വി​ഡ് സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മ​ല്ലെ​ങ്കി​ലും ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി, ​ഡി കാ​റ്റ​ഗ​റി നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​വി​ടെ സ്പെ​ഷ​ൽ ടീ​മി​നെ നി​യോ​ഗി​ക്കും. നി​ല​വി​ൽ ഏ​ഴ് മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റു​ണ്ട്. ഇ​വ​യു​ടെ പ്ര​യോ​ജ​നം ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ല​ഭ്യ​മാ​ക്കി മാ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ല​വ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട നി​ല​യി​ലു​ള്ള മ​ര​ങ്ങ​ൾ ഇ​നി​യും ഉ​ണ്ടെ​ങ്കി​ൽ അ​വ മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​റ്റി​ൽ വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ച കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
വി​ദ്യാ​ത​രം​ഗി​ണി പ​ദ്ധ​തി​യ​നു​സ​രി​ച്ച് കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങു​ന്ന​തി​ന് വാ​യ്പാ​കു​ടി​ശി​ക വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.
ഇ​ടു​ക്കി പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ 15-ന​കം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
കു​ള​മാ​വ് ഡാ​മി​ൽ മീ​ൻ പി​ടി​ക്കാ​ൻ​പോ​യി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കും.
ജി​ല്ല​യു​ടെ പ​ല മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. സോ​ളാ​ർ ഹാം​ഗിം​ഗ് വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നെ​പ്പ​റ്റി ആ​ലോ​ചി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പി​ന് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.