ഹോ​ക്കി ഗോ​ൾ മാ​രോ ച​ല​ഞ്ച്
Saturday, July 31, 2021 10:01 PM IST
തൊ​ടു​പു​ഴ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ഹോ​ക്കി അ​സോ​സി​യേ​ഷ​നും ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ഹോ​ക്കി ഗോ​ൾ മാ​രോ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. വെ​ങ്ങ​ല്ലൂ​ർ ഡ​ർ​ബി ട​ർ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹോ​ക്കി ഇ​ടു​ക്കി പ്ര​സി​ഡ​ന്‍റ് ബി​നോ​യ് മു​ണ്ട​യ്ക്കാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ക്ക​ർ സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഹോ​ക്കി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് 20 ഹോ​ക്കി സ്റ്റി​ക്കു​ക​ൾ ന​ൽ​കി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ നി​ർ​വ​ഹി​ച്ചു.
ശ​ര​ത് യു.​നാ​യ​ർ, എം.​എ​സ്. പ​വ​ന​ൻ, പി.​സി​നോ​ജ്, ജെ​യ്സ​ണ്‍ ജോ​സ​ഫ്, ബേ​ബി വ​ർ​ഗീ​സ്, സൈ​ജ​ൻ സ്റ്റീ​ഫ​ൻ, പി.​എ. സ​ലിം​കു​ട്ടി, ബി​ലീ​ഷ് സു​കു​മാ​ര​ൻ, ഷി​ജി ജെ​യി​ൻ, റെ​ജി ജോ​സ​ഫ്, റി​ജോ ഡോ​മി, മി​നി അ​ഗ​സ്റ്റി​ൻ, ഡിം​പി​ൾ വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.