മൂ​ല​മ​റ്റ​ം ര​ണ്ടാം​വൈ​ദ്യു​ത​നി​ല​യം: സാ​ധ്യ​താ പ​ഠ​നം അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക്
Friday, September 10, 2021 9:55 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ര​ണ്ടാ​മ​ത്തെ വൈ​ദ്യു​ത നി​ല​യം സ്ഥാ​പി​ക്കാ​നു​ള്ള കെഎസ്ഇ​ബി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് എ​ത്ര​ത്തോ​ളം ഉ​യ​രു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് സ​ർ​വേ ആ​രം​ഭി​ച്ചു.

കാ​ഞ്ഞാ​ർ മു​ത​ൽ മൂ​ല​മ​റ്റം ത്രി​വേ​ണി സം​ഗ​മം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് സ​ർ​വേ ന​ട​ന്നു​വ​രു​ന്ന​ത്.800 മെ​ഗാ​വാ​ട്ടി​ന്‍റെ പ​വ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​താ​പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ട്ട​ർ​ലെ​വ​ൽ സ​ർ​വേ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ വാ​പ്കോ​സി​നെ​യാ​ണ് (വാ​ട്ട​ർ ആ​ന്‍ഡ് പ​വ​ർ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ്) സാ​ധ്യ​താ​പ​ഠ​ന​ത്തി​ന് നി​യോ​ഗി​ച്ചി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡ്, ഇ​റി​ഗേ​ഷ​ൻ, റ​വ​ന്യു, വ​നം, ജി​യോ​ള​ജി അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ൽ നി​ന്നും ഡാ​റ്റ ശേ​ഖ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. പു​തി​യ പ​വ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​നു ശേ​ഷം ടെ​യി​ൽ റേ​സ് ക​നാ​ലി​ലൂ​ടെ പു​ഴ​യി​ലേ​ക്കാ​ണ് വെ​ള്ളം പു​റം​ത​ള്ളേ​ണ്ടി​വ​രി​ക.

നാ​ച്ചാ​ർ, വ​ലി​യാ​ർ എ​ന്നീ പു​ഴ​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ള​വും നി​ല​വി​ൽ മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ നി​ന്നു​ള്ള വെ​ള്ള​വും പു​തി​യ വൈ​ദ്യു​ത നി​ല​യ​ത്തി​ൽ​നി​ന്നു​ള്ള വെ​ള്ള​വും കൂ​ടി​ചേ​രു​ന്പോ​ൾ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്.

ഇ​ങ്ങ​നെ ഉ​യ​രു​ന്ന ജ​ല​നി​ര​പ്പി​ന്‍റെ അ​ള​വും അ​തു സൃ​ഷ്ടി​ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​വും ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് നി​ല​വി​ൽ സ​ർ​വേ ന​ട​ത്തി​വ​രു​ന്ന​ത്. കാ​ഞ്ഞാ​ർ മു​ത​ൽ എ​കെ​ജി ജം​ഗ്ഷ​ൻ വ​രെ റോ​ഡ് സ​ർ​വേ​യും ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന് കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​മെ​ന്ന് സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യാ​ൽ ക​നാ​ലി​ന്‍റെ ദൈ​ർ​ഘ്യം അ​റ​ക്കു​ളം 12-ാം മൈ​ൽ വ​രെ​യോ പ​ന്പ്ഹൗ​സി​നു സ​മീ​പം വ​രെ​യോ നീ​ട്ടു​ന്ന കാ​ര്യ​വും പ​ഠ​ന​വി​ധേ​യ​മാ​ക്കും. നി​ല​വി​ലു​ള്ള മൂ​ല​മ​റ്റം ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി നി​ല​യ​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ ഭൂ​ഗ​ർ​ഭ പ​വ​ർ​ഹൗ​സ് ത​ന്നെ​യാ​ണ് പ്രാ​ഥ​മി​ക പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

പ​വ​ർ​ഹൗ​സി​ൽ കൂ​ടു​ത​ൽ ജ​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച് വി​പു​ലീ​ക​ര​ണം ന​ട​ത്തു​ക അ​സാ​ധ്യ​മാ​യ​തി​നാ​ലാ​ണ് പീ​ക്ക് ലോ​ഡ് സ​മ​യ​ത്ത് ര​ണ്ടു​വൈ​ദ്യു​തി നി​ല​യ​വും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ച് കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​ത്.

കെഎ​സ്ഇ​ബി​യി​ലെ വി​ദ​ഗ്ധ​രാ​യ ആ​റം​ഗ​ടീ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്തി​യ​ത്. 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വീ​തം ഉ​ത്പാ​ദി​പ്പി​ക്കാ​വു​ന്ന നാ​ലു​ജ​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച് 800 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.

ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ നി​ല​വി​ലു​ള്ള 780 മെ​ഗാ​വാ​ട്ടി​ന്‍റെ നി​ല​യ​ത്തി​ൽ നി​ന്നു മാ​റി മ​റ്റൊ​രു പ​വ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.