അ​തി​ർ​ത്തി ചെ​ക്കു പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Friday, September 10, 2021 9:59 PM IST
ക​ട്ട​പ്പ​ന: അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന പ​ക്ഷി​മൃ​ഗാ​ദി​ക​ളെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. രോ​ഗ​ബാ​ധ​യു​ള്ള മൃ​ഗ​ങ്ങ​ളെ കൂ​ട്ട​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ആ​ക്ഷ​പം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.
കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ൽ 24 മ​ണി​ക്കു​റും നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശോ​ധ​ന​യ്ക്ക് ഒ​രു ഫീ​ൽ​ഡ് ഓ​ഫി​സ​ർ, മൂ​ന്നു ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ര​ണ്ട് അ​റ്റ​ൻ​ഡ​ന്‍റു​മാ​ർ, ഒ​രു സ്വീ​പ്പ​ർ എ​ന്നി​വ​രാ​ണു​ള​ള​ത്. കു​മ​ളി മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​നാ​ണ് മേ​ൽ​നോ​ട്ട ചു​മ​ത​ല.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മെ​ത്തി​ക്കു​ന്ന പ​ക്ഷി​മൃ​ഗാ​ദി​ക​ളെ പ​രി​ശോ​ധി​ച്ച് എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി ആ​രോ​ഗ്യ​മു​ള​ള​വ​യെ മാ​ത്ര​മേ ക​ട​ത്തി​വി​ടൂ. പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഏ​തൊ​ക്കെ രോ​ഗ​ങ്ങ​ളെ​യാ​ണ് പ്ര​തി​രോ​ധി​ച്ചി​ട്ടു​ള​ള​തെ​ന്നും ഏ​ത് ഇ​ന​ത്തി​ൽ​പെ​ട്ട എ​ത്ര എ​ണ്ണം പ​ക്ഷി മൃ​ഗാ​ദി​ക​ളാ​ണ് വ​രു​ന്ന​തെ​ന്നു​മു​ള​ള വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ​ത്രം നി​ർ​ബ​ന്ധ​മാ​ണ്. സാ​ക്ഷ്യ​പ​ത്രം ഇ​ല്ലാ​ത്ത​വ​യെ മ​ട​ക്കി അ​യ​ക്കും.
കേ​ന്ദ്ര മൃ​ഗ​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് മൃ​ഗ​ങ്ങ​ളോ​ടു​ള​ള ക്രൂ​ര​ത ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അം​ഗി​കൃ​ത സ്റ്റോ​ക്ക് റൂ​ട്ടു​ക​ളി​ൽ​കൂ​ടെ​യ​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി പ​ക്ഷി​മൃ​ഗാ​ദി​ക​ളെ​യും മ​റ്റു​ത്പ​ന്ന​ങ്ങ​ളെ​യും കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യു​ന്ന​തി​നു​മാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്