വീ​ണു പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ ചു​മ​ന്ന് കൊ​ണ്ടു​പോ​യി
Friday, September 10, 2021 9:59 PM IST
ക​ട്ട​പ്പ​ന: വീ​ണു പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ ഗ​താ​ഗ​ത യോ​ഗ്യ​മാ​യ റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ ചു​മ​ന്ന് റോ​ഡി​ൽ എ​ത്തി​ച്ചു. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന വെ​ങ്ങാ​ലൂ​ർ​ക്ക​ട ഈ​രോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (95)ക്ക് ​ഒ​ൻ​പ​തി​നു രാ​ത്രി വീ​ടി​നു​ള്ളി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. കാ​ലി​നും കൈ​ക്കും പ​രി​ക്കേ​റ്റെ​ങ്കി​ലും റോ​ഡു​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി​ല്ല.
ഇ​ന്ന​ലെ രാ​വി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്ന​മ്മ​യെ ക​സേ​ര​യി​ൽ ഇ​രു​ത്തി ചു​മ​ന്നു​കൊ​ണ്ടാ​ണ് റോ​ഡി​ൽ എ​ത്തി​ച്ച​ത്.
ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പാ​ല​ക്കു​ടി- പാ​ല​യ്ക്ക​പ്പ​ടി പ​ഞ്ചാ​യ​ത്തു റോ​ഡ് പൂ​ർ​ണ​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ല. ക​യ​റ്റ​വും മ​റ്റും നി​റ​ഞ്ഞ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​നി​ന്നു​മു​ള്ള ഏ​താ​നും മീ​റ്റ​ർ ഭാ​ഗം മാ​ത്ര​മാ​ണ് ഗ​താ​ഗ​ത യോ​ഗ്യ​മാ​യി​ട്ടു​ള്ള​ത്. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​താ​ണ് നാ​ട്ടു​കാ​രു​ടെ ദു​ര​ന്തം.