നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്നു പ​ണം മോ​ഷ്ടി​ച്ചു
Thursday, September 16, 2021 11:28 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്നു പ​ണം മോ​ഷ്ടി​ച്ചു. തു​ക്കു​പാ​ലം ചി​ത്രാ സ്റ്റു​ഡി​യോ ഉ​ട​മ മ​നോ​ജി​ന്‍റെ വാ​ഹ​ന​ത്തി​ൽ​നി​ന്നു​മാ​ണ് 10,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 10.15-നാ​ണ് സം​ഭ​വം. വാ​ഹ​നം നി​ർ​ത്തി​യി​ട്ട​ശേ​ഷം മ​നോ​ജ് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ​മു​ത​ൽ മ​നോ​ജി​ന്‍റെ സ്റ്റു​ഡി​യോ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വ​രു​മാ​ന മാ​ർ​ഗം നി​ല​ച്ച​തോ​ടെ മാ​സ്ക് വി​ൽ​പ​ന ആ​രം​ഭി​ച്ചു. വാ​ഹ​ന​ത്തി​ൽ മാ​സ്ക് എ​ത്തി​ച്ച് ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ഇ​ള​വ് വ​രു​ന്പോ​ൾ മാ​ത്ര​മാ​ണ് സ്റ്റു​ഡി​യോ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
ഇ​ന്ന​ലെ​യും തൂ​ക്കു​പാ​ലം ടൗ​ണി​ൽ മാ​സ്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ൽ​കി. മാ​സ്ക് വി​ൽ​പ​ന ന​ട​ത്തി പി​രി​ഞ്ഞു​കി​ട്ടി​യ തു​ക വാ​ഹ​ന​ത്തി​ൽ സു​ക്ഷി​ച്ച​ശേ​ഷ​മാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യ​ത്. ഇ​തി​നി​ട​യി​ലാ​ണു വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സി​ന്‍റെ വി​ട​വി​ലു​ടെ കൈ​യി​ട്ട് പ​ണം അ​പ​ഹ​രി​ച്ച​ത്.
സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വാ​ഹ​ന​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.