പാ​ല​ത്തി​ന് കൈ​വരി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Friday, September 17, 2021 10:06 PM IST
അ​ടി​മാ​ലി: വാ​ള​റ​യ്ക്കു സ​മീ​പം കെ​ടി​ഡി​സി പ​ടി​ക്ക​ൽ ദേ​വി​യാ​ർ പു​ഴ​യ്ക്കു കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ന് കൈ​വരി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

വാ​ള​റ കെ​ടി​ഡി​സി പ​ടി​ക്ക​ൽ​നി​ന്നും കു​ള​മാം​കു​ഴി മേ​ഖ​ല​യി​ലേ​ക്ക് പോ​കു​വാ​ൻ ദേ​വി​യാ​ർ പു​ഴ​യ്ക്കു കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള പാ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് കൈ​വരി​യി​ല്ലാ​തെ അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ എ​ത്തു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ൾ പാ​ല​ത്തി​നു സ​മീ​പ​ത്തെ വെ​ള്ള​ച്ചാ​ട്ടം കാ​ണു​ന്ന​തോ​ടെ ഇ​വി​ടി​റ​ങ്ങു​ന്ന​തും പാ​ല​ത്തി​ൽ നി​ന്ന് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തും പ​തി​വാ​ണ്.

പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന കാ​ഴ്ച മ​നോ​ഹ​ര​മാ​യ​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ പാ​ല​ത്തി​നു സ​മീ​പ​ത്തു​കൂ​ടി പു​ഴ​യ​രി​കി​ലേ​ക്കെ​ത്തി ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തും പ​തി​വാ​ണ്. വ​ഴു​ക്ക​ലു​ള്ള പാ​റ​ക്കെ​ട്ടി​ൽ​നി​ന്ന് കാ​ൽ​വ​ഴു​തി​യാ​ലും അ​പ​ക​ടം സം​ഭ​വി​ക്കും.

ഇ​വി​ടെ​നി​ന്ന് ഏ​താ​നും മീ​റ്റ​ർ ദൂ​രെ മാ​ത്ര​മാ​ണ് വാ​ള​റ വെ​ള്ള​ച്ചാ​ട്ടം.

പാ​ല​ത്തി​ന് കൈ​വ​രി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം പു​ഴ​യു​ടെ അ​പ​ക​ട സാ​ധ്യ​ത ചൂ​ണ്ടി​കാ​ട്ടി മു​ന്ന​റി​യി​പ്പ് ബോ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യം ഉ​ർ​ന്നി​ട്ടു​ണ്ട്.