വൈ​ദ്യു​തപോ​സ്റ്റ് മ​റി​ഞ്ഞു ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Friday, September 17, 2021 10:06 PM IST
ക​ട്ട​പ്പ​ന: വൈ​ദ്യു​തി പോ​സ്റ്റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ പോ​സ്റ്റ് മ​റി​ഞ്ഞുവീ​ണ് കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വ​ലി​യ​തോ​വ​ള പാ​ല​ന്താ​ന​ത്ത് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ പി.​ബി. സു​രേ​ഷ് -42 ആ​ണ് മ​രി​ച്ച​ത്. ക​ട്ട​പ്പ​ന ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന് കീ​ഴി​ൽ വ​രു​ന്ന പു​ളി​യന്മല നൂ​റേ​ക്ക​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
സ്റ്റേ​ക്ക​ന്പി പൊ​ട്ടി​മാ​റി​യ പോ​സ്റ്റി​ൽ ഫീ​ഡ​ർ കെ​ട്ടാ​നാ​യി സു​രേ​ഷ് പോ​സ്റ്റി​ൽ ഇ​രി​ക്കു​ന്പോ​ൾ പോ​സ്റ്റി​ന്‍റെ ചു​വ​ടി​ള​കി മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. സേ​ഫ്റ്റി ബെ​ൽ​റ്റ് പോ​സ്റ്റു​മാ​യി ഘ​ടി​പ്പി​ച്ച​തി​നാ​ൽ സു​രേ​ഷി​ന് ചാ​ടി ര​ക്ഷ​പെ​ടാ​നു​മാ​യി​ല്ല. പ​രി​ക്കേ​റ്റ് സു​രേ​ഷി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന്10-ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഭാ​ര്യ: ര​ഞ്ജി​നി, മ​ക്ക​ൾ: ദേ​വി കൃ​ഷ്ണ, ദ​യ കൃ​ഷ്ണ.