ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Friday, September 17, 2021 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​ര​ത്ത് വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ ചാ​ട്ടേ​ഴ​ത്ത് ദേ​വ​സ്യ വ​ർ​ക്കി, ജോ​ജി എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു​സം​ഘ​മാ​ളു​ക​ൾ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്താ​ൻ ശ്ര​മി​ച്ച​ത് ത​ട​യു​ക​യും ഒ​ഴി​ഞ്ഞു​മാ​റു​ക​യും ചെ​യ്തു. ഇ​തി​നി​ടെ കൈ​യ്ക്കും ദേ​ഹ​മാ​സ​ക​ല​വും പ​രു​ക്കേ​റ്റു.
ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ദേ​വ​സ്യ പ​റ​യു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​ന്പം​മെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രു​ക്കേ​റ്റ ദേ​വ​സ്യ​യും ജോ​ജി​യും തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.