കേ​ര ഗ്രാ​മം പ​ദ്ധ​തി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, September 17, 2021 10:08 PM IST
തൊ​ടു​പു​ഴ: കേ​ര ഗ്രാ​മം പ​ദ്ധ​തി വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലും ന​ട​പ്പി​ലാ​ക്കും. നി​ല​വി​ലു​ള്ള തെ​ങ്ങു​ക​ളു​ടെ ത​ടം തു​റ​ക്ക​ൽ, ഇ​ട​വി​ള കൃ​ഷി, ജൈ​വ​പ​രി​പാ​ല​നം, ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്ക​ൽ, തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം ല​ഭ്യ​മാ​ക്ക​ൽ, പു​തി​യ തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് (കു​റ​ഞ്ഞ​ത് 10 തെ​ങ്ങ് കൃ​ഷി​യി​ട​ത്തി​ൽ വേ​ണം) അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി, കൃ​ഷി ഭൂ​മി​യു​ടെ ത​ന്നാ​ണ്ട് ക​ര​മ​ട​ച്ച ര​സീ​ത്, കൈ​വ​ശ രേ​ഖ​യു​ടെ കോ​പ്പി, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി, തെ​ങ്ങി​ന്‍റെ കൃ​ത്യ​മാ​യ എ​ണ്ണം എ​ന്നി​വ​യു​മാ​യി 30 നു​ള്ളി​ൽ കൃ​ഷി​ഭ​വ​നി​ലെ​ത്ത​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഐ​ടി​ഐ പ്ര​വേ​ശ​നം:
തി​യ​തി നീ​ട്ടി
ഇ​ടു​ക്കി: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി​യി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ എ​ൻ​എ​സ്ക്യു​എ​ഫ് ലെ​വ​ൽ 5 (ര​ണ്ടു​വ​ർ​ഷം) ഡ​സ്ക് ടോ​പ്പ് പ​ബ്ലി​ഷിം​ഗ് ഓ​പ്പ​റേ​റ്റ​ർ എ​ൻ​എ​സ്ക്യു​എ​ഫ് ലെ​വ​ൽ 4 (ഒ​രു വ​ർ​ഷം) എ​ന്നീ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത (എ​ൻ​സി​വി​റ്റി) കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി 20 വ​രെ അ​പേ​ക്ഷി​ക്കാം. https://www. itiadmissions.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ഫോ​ണ്‍ 9539348420, 9895904350.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഇ​ടു​ക്കി: ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ കു​റ്റി​യാ​ർ​വാ​ലി​യി​ൽ ആ​രം​ഭി​ക്കു​ന്ന 157-ാം ന​ന്പ​ർ റേ​ഷ​ൻ ക​ട​യ്ക്ക് പു​തി​യ സ്ഥി​രം ലൈ​സ​ൻ​സി​യെ നി​യ​മി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള​ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​ക​ൾ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ അ​ടു​ത്ത​മാ​സം 20ന​കം ഇ​ടു​ക്കി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.