സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, September 17, 2021 10:08 PM IST
ഇ​ടു​ക്കി: സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു.
കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളാ​ണു​ണ്ടാ​വു​ന്ന​തെ​ന്നും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​സ്പി​സി​യു​ടെ പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ എ​ട്ടു സ്കൂ​ളു​ക​ളി​ലാ​ണ് സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പ​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ദേ​ശി​ക യോ​ഗ​ത്തി​ൽ അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ റ​നീ​ഷ്, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. മ​ൽ​ക്ക ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​നി സ​ജി, സാ​ലി കു​ര്യാ​ച്ച​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ടു​ക്കി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ധ്യാ​പ​ക​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.