യു​ഡി​എ​ഫ് ജി​ല്ലാ​ധ​ർ​ണ 20ന്
Friday, September 17, 2021 10:11 PM IST
തൊ​ടു​പു​ഴ:​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യുഡിഎ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 20 നു ​ന​ട​ത്തു​ന്ന ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
അ​ടി​മാ​ലി സ്പൈ​സ​സ് ബോ​ർ​ഡ് ഓ​ഫീ​സി​നു മു​ന്പി​ൽ മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.എ​സ് മു​ഹ​മ്മ​ദും, മൂ​ന്നാ​ർ ടൈ​ണ്‍ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ മു​ൻ എം​എ​ൽ​എ എ. ​കെ.​ മ​ണി​യും നെ​ടും​ങ്ക​ണ്ടം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റും, ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ൽ ഡിസിസി ​പ്ര​സി​ഡ​ന്‍റ് സി. ​പി.​ മാ​ത്യു​വും, കു​മ​ളി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ബേ​ബി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ന്ധ​ന-​പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും, പൊ​തു മു​ത​ലു​ക​ളും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വി​റ്റു തു​ല​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, മു​ട്ടി​ൽ മ​രം മു​റി കേ​സി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വരെയാണ് ധർണ.

ബി​ഷ​പ്പിനു പി​ന്തു​ണ​പ്ര​ഖ്യാ​പി​ച്ചു

തൊ​ടു​പു​ഴ: ലൗ​ജി​ഹാ​ദ്, നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് എ​ന്നി​വ സം​ബ​ന്ധി​ച്ച് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്ക് വി​എ​ച്ച്പി തൊ​ടു​പു​ഴ ഘ​ട​കം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഭാം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ബി​ഷ​പ് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തേ ആ​ശ​ങ്ക സം​സ്ഥാ​ന​ത്തെ ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​നു​മു​ണ്ട്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.