സം​സ്കാ​ര വേ​ദി ഗാ​ന്ധി ക്വി​സ്
Friday, September 17, 2021 10:11 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധിജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സം​സ്കാ​രവേ​ദി സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വ​ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.​
വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 10,000, 5,000, 3,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡു​ക​ളും മെ​മ​ന്‍റോക​ളും ന​ൽ​കും.
നി​യോ​ജ​ക​മ​ണ്ഡ​ലം, ജി​ല്ല, സം​സ്ഥാ​നം എ​ന്നീ മൂ​ന്ന് ത​ല​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽസി ​പാ​സാ​യ​വ​ർ​ക്കും നി​ല​വി​ൽ പ്ല​സ്ടുവി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.​ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9497279347, 9400671874) എ​ന്നീ ന​ന്പ​രു​ക​ളി​ൽ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം 19 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​റി​യി​ച്ചു.

കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഭാ​ര​വാ​ഹി​ക​ൾ

കോ​ത​മം​ഗ​ലം:​ കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് കോ​ത​മം​ഗ​ലം രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. ബി​ഷ​പ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​ വഹിച്ചു. കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു എം. ​മു​ണ്ട​യ്ക്ക​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. സ​ജി മാ​ത്യു-പ്ര​സി​ഡ​ന്‍റ്, അ​നീ​ഷ് ജോ​ർ​ജ്-സെ​ക്ര​ട്ട​റി, സെ​ബി​ൻ കെ.​ അ​പ്രേം-​ട്ര​ഷ​റ​ർ, അ​ല​ക്സ് ജോ​യി, സി​ന്നി ജോ​ർ​ജ് -സം​സ്ഥാ​ന​പ്ര​തി​നി​ധി​ക​ൾ, റി​ജി​ൽ ജോ​യി, റോ​സ്മേ​രി.​കെ.​ജോ​ണ്‍-​റീ​ജ​ണ​ൽ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രാ​ണ് സ്ഥാ​ന​മേ​റ്റ​ത്.