കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലു​മാ​യി കാ​വ​ൽ പ്ല​സ് പ​ദ്ധ​തി
Saturday, September 18, 2021 11:35 PM IST
മൂ​ന്നാ​ർ: കേ​ര​ള വ​നി​താ ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യും വി​എ​സ്എ​സ്എ​സ് റീ​ജ​ണ​ൽ ഓ​ഫീ​സും സം​യു​ക്ത​മാ​യി ഇ​ടു​ക്കി ജി​ല്ല​യി​ലെ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ൾ, ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ട കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​മൂ​ഹി​ക മാ​ന​സി​ക പു​ന​ര​ധി​വാ​സ​ത്തി​നാ​യി കാ​വ​ൽ പ്ല​സ് സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​ദ്ധ​തി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​ജ​യ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ തെ​ക്കേ​ത്തേ​ച്ചേ​രി​യി​ൽ ഓ​ഫീ​സി​ന്‍റെ ആ​ശി​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ച്ചു. കാ​വ​ൽ പ്ല​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ. ​രാ​ജ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം.​ജി. ഗീ​ത, ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ, വി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ മേ​ച്ചേ​രി​ൽ, റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ന്പോ​ള​ത്ത് പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.