സ​ഫാ​യ് ക​ർ​മ​ചാ​രി​സ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ചു
Saturday, September 18, 2021 11:37 PM IST
ഇ​ടു​ക്കി: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ​ഫാ​യ് ക​ർ​മ​ചാ​രി ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്കി​ടേ​ശ​ൻ ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു​ന​ൽ​കി​യ മൂ​ന്നാ​ർ എം​ജി കോ​ള​നി​യി​ലെ വീ​ടു​ക​ളി​ലാ​ണ് ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
എം​ജി കോ​ള​നി​യി​ൽ ശു​ചി​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ ഭൂ​മി​യി​ൽ റി​സോ​ർ​ട്ട് നി​ർ​മി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ പ​രി​ശോ​ധി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി 12 വ​ർ​ഷ​ത്തി​നു​ശേ​ഷം കൈ​മാ​റ്റം​ചെ​യ്യാ​ൻ നി​യ​മ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​ണി​മൊ​ഴി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. നി​ല​വി​ൽ സ്ഥ​ലം കൈ​മാ​റ്റ​വു​മാ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​മ വി​രു​ദ്ധ​മാ​യി സ്ഥ​ല കൈ​മാ​റ്റം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.
മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​വ​ലോ​ക​ന യോ​ഗ​വും ന​ട​ന്നു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ്, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​ണി​മൊ​ഴി, ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ, മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കൃ​ഷ്ണ​പി​ള്ള, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ്കു​മാ​ർ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.