മു​ട്ട​ത്ത് താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം കി​ട്ടാ​ക്ക​നി
Saturday, September 18, 2021 11:41 PM IST
മു​ട്ടം: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് മൂ​ന്നാ​ഴ്ച​യാ​യി. മാ​ത്ത​പ്പാ​റ​യി​ലെ പ​ന്പ് ഹൗ​സി​ൽ​നി​ന്നും കൊ​ല്ലം​കു​ന്ന് വാ​ട്ട​ർ ടാ​ങ്കി​ലേ​ക്ക് പ​ന്പിം​ഗ് മു​ട​ങ്ങു​ന്ന​തും ജ​ല​വി​ത​ര​ണ പൈ​പ്പി​ലെ ത​ക​രാ​റു​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ളം കി​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ല.
മു​ട്ടം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ ആ​വ​ശ്യ​ക്കാ​ർ പ​ണം​ന​ൽ​കി വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ക​യാ​ണ്. വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളു​മാ​ണ് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള വെ​ള്ളം വി​ല​കൊ​ടു​ത്ത് വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മു​ട്ട​ത്തെ ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ൾ.
വ​ർ​ഷം മു​ഴു​വ​ൻ ജ​ല​സ​മൃ​ദ്ധ​മാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സ്ഥ​ല​മാ​യി​ട്ടും മു​ട്ട​ത്ത് മു​ട​ക്ക​മി​ല്ലാ​തെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് മു​ട്ടം.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വാ​ട്ട​ർ അ​ഥോ​റി​റ്റി​യേ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ഞ്ചാ​യ​ത്തി​നേ​യും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത​ല്ലാ​തെ പ്ര​ശ്ന​ത്തി​ന് ശ്വാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ആ​രും താ​ത്പ​ര്യം എ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

വ്യാ​പാ​രി​ക​ളും
ദു​രി​ത​ത്തി​ൽ
മു​ട്ട​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് അ​ധി​കൃ​ത​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ട്ടം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ കു​റ്റ​പ്പെ​ടു​ത്തി. റോ​ഡു​നി​ര​പ്പി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വ​ല്ല​പ്പോ​ഴു​മെ​ങ്കി​ലും വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. ഒ​ന്നാം നി​ല​യി​ലോ അ​തി​ന് മു​ക​ളി​ലേ​ക്കോ ജ​ല​വി​ത​ര​ണം എ​ത്തു​ന്നി​ല്ല.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് വെ​ള്ള​വും അ​മി​ത​വി​ല ന​ൽ​കി വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ​യാ​ണ് പ​ല​പ്പോ​ഴും ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്.
പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.