ബി​ഷ​പ് പ​റ​ഞ്ഞ​ത് ക്രൈ​സ്ത​വ സ​ഭ​യു​ടെ ആ​ശ​ങ്ക: വി​എ​ച്ച്പി
Saturday, September 18, 2021 11:41 PM IST
തൊ​ടു​പു​ഴ: ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ലൗ ​ജി​ഹാ​ദ്, നാ​ർ​ക്കോ​ട്ടി​ക് വി​ഷ​യ​ങ്ങ​ളി​ൽ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ക്രൈ​സ്ത​വ സ​ഭ​യു​ടെ ആ​ശ​ങ്ക​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് വി​എ​ച്ച്പി തൊ​ടു​പു​ഴ ഘ​ട​കം ര​ക്ഷാ​ധി​കാ​രി മു​ണ്ട​മ​റ്റം രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബി​ഷ​പ്പി​ന് പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും ഇ​വ​ർ അ​റി​യി​ച്ചു.

പ​ള്ളി​യി​ൽ സ​ഭാം​ഗ​ങ്ങ​ളോ​ടു പ​റ​ഞ്ഞ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തെ ആ​ക്ര​മ​ണ​മാ​യി കാ​ണു​ക​യ​ല്ല വേ​ണ്ട​ത്. അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​നു ഓ​രോ പൗ​ര​നും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. ക്രൈ​സ്ത​വ സ​ഭ​യു​ടെ ആ​ശ​ങ്ക കേ​ര​ള​ത്തി​ലെ ഹൈ​ന്ദ​വ സ​മാ​ജ​ത്തി​നു​മു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നേ​യു​ള്ളൂ​വെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.