വൈ​ദ്യു​തപോ​സ്റ്റു​ക​ൾ ചാ​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, September 19, 2021 10:17 PM IST
നെ​ടു​ങ്ക​ണ്ടം: കു​മ​ളി-മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ വ​ട്ട​പ്പാ​റ​യ്ക്കും പു​ളി​യ​ൻ​മ​ല​യ്ക്കും ഇ​ട​യി​ൽ നി​ര​വ​ധി 33 കെ​വി വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ചാ​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും വൈ​ദ്യു​തിവ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.
ക​ല്ലാ​ർ-വ​ണ്ട​ൻ​മേ​ട് സ​ബ്സ്റ്റേ​ഷ​നു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ലൈ​ൻ ര​ണ്ടു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച​താ​ണ്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് പോ​സ്റ്റു​ക​ൾ വ്യാ​പ​ക​മാ​യി റോ​ഡി​ലേ​ക്ക് ചാ​യാ​ൻ കാ​ര​ണം.
വൈ​ദ്യു​തി ലൈ​നി​ന് ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ നീ​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ടെ​ണ്ട​ർ ന​ല്കാ​റു​ണ്ടെ​ങ്കി​ലും ക​രാ​റു​കാ​ർ 33 കെ​വി ലൈ​നി​ന് മൂ​ന്നു​മീ​റ്റ​റും എ​ൽ​ടി ലൈ​നി​ന് ഒ​രു​മീ​റ്റ​റും വ്യാ​സ​ത്തി​ലു​ള്ള നേ​ർ​ത്ത ക​ന്പു​ക​ൾ​മാ​ത്ര​മേ വെ​ട്ടി​മാ​റ്റു​ന്നു​ള്ളൂ​വെ​ന്ന് പ​റ​യു​ന്നു. ചേ​ന്പ​ള​ത്ത് 33 കെ​വി ലൈ​നി​നു താ​ഴെ ത​ണ​ൽ​മ​രം ഭീ​ഷ​ണി​യാ​യി നി​ന്നി​ട്ടും അ​ധി​കൃ​ത​ർ കാ​ണാ​ത്ത ഭാ​വം ന​ടി​ക്കു​ക​യാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നി​വ​ർ​ത്തി ഉ​റ​പ്പി​ക്ക​ണ​മെ​ന്നും ലൈ​നി​ന് ഭീ​ഷ​ണി​യാ​യ വ​ൻ​ശി​ഖ​ര​ങ്ങ​ളും മ​ര​ങ്ങ​ളും മു​റി​ച്ച് ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ര​ള ജ​ന​പ​ക്ഷം ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഷാ​ജി അ​തി​രു​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ, യു​വ​ജ​ന​പ​ക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു പ​ഴേ​മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.