കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: പി.​ജെ.​ ജോ​സ​ഫ്
Monday, September 20, 2021 11:49 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ജ​ന​രോ​ഷം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ.

അ​നി​യ​ന്ത്രി​ത​മാ​യ വി​ല​വ​ർ​ധ​ന​വി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ പോ​ക്ക​റ്റ​ടി​ക്കു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ​ൻ.​ സീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു,
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​ അ​ശോ​ക​ൻ, ക​ണ്‍​വീ​ന​ർ പ്ര​ഫ എം.​ജെ.​ ജേ​ക്ക​ബ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ്, എ​ൻ.​ഐ.​ ബെ​ന്നി, ജോ​ണ്‍ നേ​ടി​യ​പാ​ല, പി​.വി. സ്ക​റി​യ, കെ.​ സു​രേ​ഷ് ബാ​ബു, രാ​ജു ജോ​ർ​ജ്, എ​ൻ.​കെ.​ ബി​ജു, സി.​കെ.​ ശി​വ​ദാ​സ്, ടി.​വി.​ പാ​പ്പു, പി.​എ​ച്ച്. സു​ധീ​ർ, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, എ.​എം.​ ദേ​വ​സ്യ, എം. ​മോ​നി​ച്ച​ൻ, ഷി​ബി​ലി സാ​ഹി​ബ്, ടി.​ജെ.​ പീ​റ്റ​ർ, ജോ​സ​ഫ് ജോ​ണ്‍, ജോ​സി ജേ​ക്ക​ബ്, മ​നോ​ജ് കോ​ക്കാ​ട്ട്, ക​ണ്ണ​ക​ദാ​സ്, സി.​കെ. ​ജാ​ഫ​ർ, വി​ൻ​സ​ന്‍റ് ക​ട്ടി​മ​റ്റം, അ​സ്‌ലം ഓ​ലി​ക്ക​ൻ, റോ​ബി​ൻ മൈ​ലാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.