ശ​ബ്ദ​മ​ലി​നീ​ക​ര​ണം! അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, September 20, 2021 11:49 PM IST
തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ട​വ​ർ ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​മു​ണ്ടാ​ക്കു​ന്ന ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തെക്കുറി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ജി​ല്ലാ എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റും കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ​രാ​തി പ​രി​ശോ​ധി​ച്ച് നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ദേ​ശ​വാ​സി​യാ​യ പി.​സി.​ ജോ​ർ​ജാ​ണ് സ്ഥാ​പ​ന​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞമാ​സം സ്ഥാ​പ​ന​ത്തി​ൽ പു​തു​താ​യി കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് ശ​ബ്ദ​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നും പ​ഞ്ചാ​യ​ത്തി​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല​. സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സു​ണ്ടെ​ന്നാ​ണ് ഉ​ട​മ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.