ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം​പോ​കു​ന്നു
Monday, September 20, 2021 11:52 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ​നി​ന്നും ബാ​റ്റ​റി അ​ട​ക്ക​മു​ള്ള​വ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. രാ​ത്രി​യി​ൽ ടൗ​ണി​ലും ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്തു​ക​യാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ല്ലാ​ർ ക​ട​യി​ൽ​വീ​ട്ടി​ൽ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നും സ്റ്റെ​പ്പി​നി ട​യ​ർ, ജാ​ക്കി ലി​വ​ർ, ടൂ​ൾ​സ് എ​ന്നി​വ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. ക​ഴി​ഞ്ഞ​മാ​സം നി​ര​വ​ധി ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ​നി​ന്നും ബാ​റ്റ​റി​ക​ൾ അ​ട​ക്ക​മു​ള്ള​വ മോ​ഷ​ണം പോ​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച രാ​ത്രി ക​ല്ലാ​റി​ൽ​ത​ന്നെ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വി​ജ​യ​ന്‍റെ ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ക്കാ​നും ശ്ര​മം ന​ട​ന്നി​രു​ന്നു. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ ശ്ര​മം ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​ക്ക​ൾ മ​ട​ങ്ങി. ഓ​ട്ടോ​റി​ക്ഷ റോ​ഡി​നെ​തി​ർ​വ​ശ​ത്തെ മ​തി​ലി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
രാ​ത്രി​യി​ൽ ക​ല്ലാ​ർ, നെ​ടു​ങ്ക​ണ്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ പി​ടി​ച്ചു​പ​റി ന​ട​ന്നി​രു​ന്നു. രാ​വി​ലെ ബ​സ് ക​യ​റാ​നാ​യി ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള കു​ട്ടി​യോ​ടൊ​പ്പം എ​ത്തി​യ പ്രാ​യ​മാ​യ സ്ത്രീ​യു​ടെ കൈ​യി​ൽ​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വ് ഓ​ടി ര​ക്ഷ​പെ​ട്ടു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.