ടൂ​ൾ​കി​റ്റ് വി​ത​ര​ണം ന​ട​ത്തി
Tuesday, September 21, 2021 10:08 PM IST
കു​ട​യ​ത്തൂ​ർ: ക​ര​കൗ​ശ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ട​യ​ത്തൂ​ർ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ര​കൗ​ശ​ല നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ജി​ല്ല​യി​ലെ തെ​ര​ഞ്ഞ​ടു​ത്ത 50 ക​ര​കൗ​ശ​ല വ്യ​ക്തി​ക​ൾ​ക്കാ​ണ് 10000 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്.
ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. ഹാ​ന്‍റി ക്രാ​ഫ്റ്റ് അ​സി. ഡ​യ​റ​ക്ട​ർ സി.​വി. ധ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ​ൻ. ഷി​യാ​സ്, ഹാ​ന്‍റി ക്രാ​ഫ്റ്റ് പ്ര​മോ​ഷ​ൻ ഓ​ഫീ​സ​ർ ലെ​നി​ൻ രാ​ജ്, ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, എം.​ഡി. ഹ​രി​ബാ​ബു, സി​ജു ജോ​സ്, വി.​എ​ൻ. ക​രു​ണ​ൻ പി​ള്ള, എം.​വി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.