മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​ർ
Tuesday, September 21, 2021 10:12 PM IST
തൊ​ടു​പു​ഴ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ നൂ​ത​ന പ​ഠ​ന വ​ഴി​യാ​യ ഗെ​യി​മി​ഫി​ക്കേ​ഷ​നെ​ക്കു​റി​ച്ച് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​ർ ന​ട​ത്തും. ഇ​ന്നു​മു​ത​ൽ 24 വ​രെ​യാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠ​നം ആ​സ്വാ​ദ്യ​ക​ര​വും ര​സ​ക​ര​വു​മാ​ക്കു​ക എ​ന്ന​താ​ണ് ഗെ​യി​മി​ഫി​ക്കേ​ഷ​ന്‍റെ ല​ക്ഷ്യം.
കോ​ളേ​ജി​ലെ ഐ​ക്യൂ​എ​സി (ഇ​ന്േ‍​റ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്യൂ​റ​ൻ​സ് സെ​ൽ) സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​റി​ൽ കോ​സ്റ്റാ​സ് ബൊ​ളെ​സ്റ്റാ​സ് (നോ​ർ​വെ), പ്ര​ശാ​ന്ത് നാ​യ​ർ, പ്ര​ഫ. മ​നു മെ​ൽ​വി​ൻ ജോ​യി (കു​സാ​റ്റ്) എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. പ​ഠ​ന​ഭാ​രം ല​ഘൂ​ക​രി​ച്ച് പ​ഠ​ന പ്ര​ക്രി​യ മി​ക​ച്ച ഗെ​യി​മു​ക​ളി​ലൂ​ടെ സു​ഗ​മ​മാ​ക്കു​ക​യാ​ണ് ഗെ​യി​മി​ഫി​ക്കേ​ഷ​ന്‍റെ സ​മീ​പ​ന​രീ​തി.
അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന വെ​ബി​നാ​റി​ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സ​ജി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 18 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 1500-ഓ​ളം പേ​ർ വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക സ​മ​തി ക​ണ്‍​വീ​ന​ർ ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

തൊ​ടു​പു​ഴ: അ​ൽ​അ​സ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ള​ജ് ചെ​യ​ർ​മാ​ൻ കെ.​എം.​ മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ് ജോ​സ​ഫ്, എം​ഡി കെ.​എം.​മി​ജാ​സ്, ഡോ.​കെ.​ഷി​യാ​സ്, ലു​ക്മാ​ൻ പൊ·ാ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രേ സ​മ​യം അ​ഞ്ചു​രോ​ഗി​ക​ൾ​ക്കും ദി​നം​പ്ര​തി 20-ൽ ​പ​രം ഡ​യാ​ലി​സി​സും ഇ​വി​ടെ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണു​ള്ള​ത്.