മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​നി ഞാ​റ്റു​പാ​ട്ടി​ന്‍റെ ഈ​ണം
Tuesday, September 21, 2021 10:12 PM IST
രാ​ജാ​ക്കാ​ട്: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​യ മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ന്നി കൃ​ഷി​ക്ക് തു​ട​ക്കം​കു​റി​ച്ചു. നോ​ക്കെ​ത്താ ദൂ​ര​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന പാ​ട​ങ്ങ​ളി​ൽ കാ​ർ​ഷി​ക ജോ​ലി​ക​ളു​ടെ ആ​വേ​ശം ഉ​യ​ർ​ന്നു.

നെ​ൽ​കൃ​ഷി ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്പോ​ഴും മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ഞാ​റ്റു​പാ​ട്ടി​ന്‍റെ​യും കൊ​യ്ത്തു​പാ​ട്ടി​ന്‍റെ​യും ഈ​ണ​ങ്ങ​ൾ മു​ട​ങ്ങാ​റി​ല്ല. തൊ​ഴി​ലാ​ളി ക്ഷാ​മ​വും ജ​ല​ക്ഷാ​മ​വും കീ​ട​ബാ​ധ​യും മൂ​ലം ജി​ല്ല​യി​ലെ നെ​ൽ​കൃ​ഷി പ​ടി​യി​റ​ങ്ങു​ന്പോ​ഴും മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ഇ​റ​ക്കി നൂ​റു​മേ​നി കൊ​യ്യു​ക​യാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ.

മു​ട്ടു​കാ​ട് മു​നി​യ​റ​ക്കു​ന്നി​ന് താ​ഴ്വാ​ര​ത്താ​യി 52 ഹെ​ക്ട​റി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ക​ന്നി കൃ​ഷി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ കൃ​ഷി​ക്കാ​യി ഒ​രു​ക്കി​തു​ട​ങ്ങി. സെ​പ്റ്റം​ബ​ർ ആ​രം​ഭ​ത്തോ​ടെ പാ​ക​മാ​യ ഞാ​റു​ക​ൾ പാ​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചു ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി തു​ട​ങ്ങി. നൂ​റ്റി​പ്പ​ത്തോ​ളം ക​ർ​ഷ​ക​രാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ മു​ട​ങ്ങാ​തെ കൃ​ഷി ചെ​യ്യു​ന്ന​ത്. ശ​ബ​രി, ഉ​ണ്ണി​ക്കു​ട്ട​ൻ, മ​ട്ട തു​ട​ങ്ങി​യ വി​ത്തി​ന​ങ്ങ​ൾ​ക്കു പു​റ​മെ കേ​ര​ള​ത്തി​ന് അ​ന്യ​മാ​യ ബ​സു​മ​തി​യും മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ള​യു​ന്നു​ണ്ട്.
തൊ​ഴി​ലാ​ളി ക്ഷാ​മ​മാ​ണ് ക​ർ​ഷ​ക​രെ അ​ല​ട്ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​വി​ൽ കൃ​ഷി​ക​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.

ക​ന്നി​യും പു​ഞ്ച​യും കൃ​ഷി​ചെ​യ്തി​രു​ന്ന പാ​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഒ​രു കൃ​ഷി മാ​ത്ര​മാ​യി ചു​രു​ങ്ങി. പാ​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​തും ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചു വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്.

അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള വി​ത്ത് ഇ​ന​ങ്ങ​ൾ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ എ​ത്തി​യെ​ങ്കി​ലും ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​ക്കി​ട്ടി​യ പാ​ര​ന്പ​ര്യ കൃ​ഷി രീ​തി​ക​ളാ​ണ് മു​ട്ടു​കാ​ട്ടി​ലെ ക​ർ​ഷ​ക​ർ ഇ​ന്നും തു​ട​രു​ന്ന​ത്.