ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു ക്രൂ​രമ​ർ​ദ​നം, ആ​ക്ര​മി​ച്ച മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 10:10 PM IST
തൊ​ടു​പു​ഴ: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി​ക്ക് മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ ക്രൂ​രമ​ർ​ദ​നം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ർ​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ പു​റ​ത്തുവ​ന്ന​തോ​ടെ കേ​സ​ടു​ത്ത പോ​ലീ​സ് മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ മു​ബാ​റ​ക്ക് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ന​ജ്റു​ൾ ഹ​ഖി (35) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ വെ​ളി​യ​ത്ത് ബി​നു (42), അ​റ​ക്കു​ളം മു​ള​യ്ക്ക​ൽ വി​ഷ്ണു (27) വെ​ള്ളൂ​ർ​ക്കു​ന്നം പെ​രു​മ​റ്റം ചേ​ന​ക്ക​ര​കു​ന്നേ​ൽ നി​ബു​ൻ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ മൂ​വ​ർസം​ഘം ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം ബാ​ക്കിവ​ന്ന​ത് പാ​ഴ്സ​ൽ ആ​യി ന​ൽ​കാ​ൻ ജി​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ഴ്സ​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​തോ​ടൊ​പ്പം കൂ​ടു​ത​ൽ ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ജീ​വ​ന​ക്കാ​ര​ൻ ഇ​തി​നു ത​യാ​റാ​യി​ല്ല. ഇ​താ​ണ് ക്രൂ​രമ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു. കൈ​യി​ൽ കൂ​ർ​ത്ത മു​ന​യു​ള്ള ലോ​ഹവ​ള ഉ​പ​യോ​ഗി​ച്ചാ​ണ് മു​തു​കി​ലും ത​ല​യി​ലും മ​ർ​ദി​ച്ച​ത്.
ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ് ത​ല​യ്ക്കും പു​റ​ത്തും ഗു​രു​ത​ര പ​രി​ക്കേ​റ്റ ന​ജ്റു​ൾ ഹ​ഖി​നെ മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ദ്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി​യെ​ങ്കി​ലും പ​രാ​തി​യു​മാ​യി പോ​യാ​ൽ കൊ​ന്നു ക​ള​യു​മെ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ പ്ര​തി​ക​ൾ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെത്തുട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.
എ​ന്നാ​ൽ സം​ഭ​വം പു​റ​ത്ത​റി​യു​ക​യും മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ഇ​ന്ന​ലെ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.