ക​ർ​ഷ​ക ബ​ന്ദ് വി​ജ​യി​പ്പി​ക്കും: മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി
Thursday, September 23, 2021 9:39 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ ഐ​ക്യ​വേ​ദി, രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27-ന് ​ദേ​ശ​വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ക​ർ​ഷ​ക ബ​ന്ദ് വി​ജ​യി​പ്പി​ക്കു​മെ​ന്ന് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി കേ​ന്ദ്ര ക​മ്മി​റ്റി അ​റി​യി​ച്ചു.
രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന മൂ​ന്നു ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ർ​ഷ​ക ബ​ന്ദ് ന​ട​ത്തു​ന്ന​ത്.
മ​ല​യോ​ര ക​ർ​ഷ​ക​രെ ജ​പ്തി ചെ​യ്യു​ന്ന​തി​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും 1964-ലെ​യും 1993-ലെ​യും ഭൂ​മി​പ​തി​വ് ആ​ക്ടും ച​ട്ട​ങ്ങ​ളും കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ച്ച് ക​ർ​ഷ​ക​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ലം ഒ​രു​ക്ക​ണം.
കാ​ട്ടു​പ​ന്നി​യെ​യും കു​ര​ങ്ങി​നെ​യും ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ന​ട്ടു​പി​ടി​പ്പി​ച്ച മ​ര​ങ്ങ​ൾ വെ​ട്ടു​വാ​നും വി​ൽ​ക്കു​വാ​നും അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ല​നാ​ട് ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ അ​ധ്യ​ക്ഷ​ത​ വഹിച്ചു.
സെ​ക്ര​ട്ട​റി രാ​ജു സേ​വ്യ​ർ, ജോ​സ് ശൗ​ര്യാം​കു​ഴി, വി.​വി. മാ​ണി, ബെ​ന്നി വ​ട​ക്കേ​മു​റി, വ​ക്ക​ച്ച​ൻ ചേ​റ്റാ​നി, അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി, ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.