ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഡി​കെ​ടി​എ​ഫ് മാ​ർ​ച്ചും ധ​ർ​ണ​യും
Thursday, September 23, 2021 9:39 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ആ​രം​ഭി​ക്കു​ക, രോ​ഗി​ക​ൾ​ക്ക് മ​തി​യാ​യ ചി​കി​ൽ​സ ല​ഭ്യ​മാ​ക്കു​ക, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ക, മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ൻ​വാ​തി​ൽ നി​യ​മ​നം സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കു​ക, നി​യ​മ​ന​ങ്ങ​ൾ പി​എ​സ് സി​ക്കു വി​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 30-ന് ​രാ​വി​ലെ 10-ന് ​ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഡി​കെ​ടി​എ​ഫ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നു പേ​രു​ണ്ടാ​യി​ട്ടും ഒ​രു പ്രാ​ഥ​മി​ക ആ​ര്യോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​പോ​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. 2014-ൽ ​അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ദ്യ ര​ണ്ടു​വ​ർ​ഷം 50 വീ​തം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​രു​ന്ന​താ​ണ്. അ​തി​നു​ശേ​ഷം അ​ധി​കാ​ര​ത്തി​ൽ​വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ച്ചു​പൂ​ട്ടി. ഇ​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്ന​താ​ണ്.
മാ​ർ​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.