സം​സ്ഥാ​ന ഹ​ർ​ത്താ​ൽ: അ​ഞ്ചു​പേ​ർ വീ​തം റോ​ഡി​ൽ നി​ന്നു പ്ര​തി​ഷേ​ധി​ക്കും
Thursday, September 23, 2021 9:39 PM IST
ക​ട്ട​പ്പ​ന: 27-ന് ​ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന സം​സ്ഥാ​ന ഹ​ർ​ത്താ​ലി​ൽ രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ ജി​ല്ല​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു അ​ഞ്ചു​പേ​ർ വീ​തം റോ​ഡി​ൽ അ​ണി​നി​ര​ന്ന് പ്ര​തി​ഷേ​ധി​ക്കും. ഇ​തി​നോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ട​ക​ൾ അ​ട​ച്ചി​ട്ടും വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​തെ​യും സ​മ​രം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ൽ, പ​ത്രം, അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന കാ​ർ​ഷി​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​മാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ കേ​ര​ള​ത്തി​ൽ 27-ന് ​ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ന്ത്യ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു അ​ടി​യ​റ​വെ​യ്ക്കു​ന്ന മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ൽ സ​മ​ര​ത്തി​ലാ​ണ്. 2020 ന​വം​ബ​ർ ആ​റു​മു​ത​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു 500 ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യാ​ണ് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് .
ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചു കൃ​ഷി ക​ണ്‍​ക​റ​ന്‍റ് ലി​സ്റ്റി​ൽ​പെ​ട്ട വി​ഷ​യ​മാ​ണ്. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ 2020 ജൂ​ണി​ൽ ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​ന്പോ​ൾ ഒ​രു സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ചി​രു​ന്നി​ല്ല. കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​രം കു​ത്ത​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ നി​യ​മം.
സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വി​ല​യ്ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സ് മാ​ർ​ക്ക​റ്റിം​ഗ് ക​മ്മി​റ്റി ഇ​ല്ലാ​താ​വു​ക​യാ​ണ്. ഇ​തോ​ടെ കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​ല്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​വും. ബി​ഹാ​റി​ൽ ഒ​രു ക്വി​ന്‍റ​ൽ നെ​ല്ലി​ന് 800 മു​ത​ൽ 1000 വ​രെ കൃ​ഷി​ക്കാ​ർ​ക്ക് ന​ഷ്ട​മു​ണ്ടാ​കു​ന്നു.
ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മ​റ്റൊ​രു നി​യ​മം ക​രാ​ർ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ്. കു​ത്ത​ക ക​ന്പ​നി​ക​ൾ ക​രാ​ർ കൃ​ഷി​യു​മാ​യി രം​ഗ​ത്തു വ​രു​ന്ന​തോ​ടെ ചെ​റു​കി​ട കൃ​ഷി​ക്കാ​ർ പു​റം​ത​ള്ള​പ്പെ​ടും. കോ​ട​തി​ക​ൾ​ക്കു​പോ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പ്പെ​ടാ​നാ​വി​ല്ല.
ആ​വ​ശ്യ​വ​സ്തു ഭേ​ദ​ഗ​തി നി​യ​മ​മ​നു​സ​രി​ച്ച് ഗോ​ത​ന്പ്, അ​രി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പാ​ച​ക എ​ണ്ണ, ഉ​ള്ളി, ഉ​രു​ള​കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ സം​ഭ​രി​ച്ചു പു​ഴ്ത്തി​വെ​ച്ച് വി​ല വ​ർ​ധി​പ്പി​ക്കാ​ൻ വ​ൻ​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കും.
കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല ന​ൽ​കു​ന്ന​തി​നു​ള്ള സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​വ​ഗ​ണി​ക്കു​ന്ന​തും ഭ​ക്ഷ്യ സു​ര​ക്ഷ ത​ക​ർ​ക്കു​ന്ന​തു​മാ​ണ് പു​തി​യ നി​യ​മ​ങ്ങ​ൾ. ഇ​വ പാ​ർ​ല​മെ​ന്‍റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്കു വി​ട​ണ​മെ​ന്നും ക​ർ​ഷ​ക​ർ ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​ക​ൾ വി​ശ​ദ​മാ​യി പ​ഠി​ക്ക​ണ​മെ​ന്നു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.
വൈ​ദ്യു​തി ചാ​ർ​ജ് വ​ൻ​തോ​തി​ൽ ഉ​യ​ർ​ത്തു​ന്ന വൈ​ദ്യു​തി ഭേ​ദ​ഗ​തി ബി​ല്ലും​കു​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​യു​ക്ത ക​ർ​ഷ​ക മോ​ർ​ച്ച
27-ന് ​ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​ണ്.
26-ന് ​വൈ​കു​ന്നേ​രം ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​എ​സ്. മോ​ഹ​ന​ൻ, എ.​പി. ഉ​സ്മാ​ൻ, പി. ​മു​ത്തു​പാ​ണ്ടി, ടി.​എ​സ്. ബി​സി, എം.​സി. ബി​ജു, വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ അ​റി​യി​ച്ചു.