പു​റ്റ​ടി സ്പൈ​സ് പാ​ർ​ക്കി​ൽ നാ​ളെ സ്പെ​ഷ​ൽ ഏ​ല​ക്ക ഇ- ​ലേ​ലം
Friday, September 24, 2021 9:56 PM IST
ക​ട്ട​പ്പ​ന: പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ നാ​ളെ സ്പെ​ഷ​ൽ ഏ​ല​ക്ക ഇ-​ലേ​ലം ന​ട​ക്കും. രാ​ജ്യം 75-ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ’അ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം’ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ സ്പെ​ഷ​ൽ ഏ​ല​ക്ക ഇ-​ലേ​ലം ന​ട​ത്തു​ന്ന​ത്.
75000 കി​ലോ​ഗ്രാം ഏ​ല​ക്ക​യാ​ണ് സ്പെ​ഷ​ൽ ഇ-​ലേ​ല​ത്തി​നു പ​തി​ച്ചി​രി​ക്കു​ന്ന​ത്. വ​ണ്ട​ൻ​മേ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ഡ​ർ സി​സ്റ്റം​സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​നെ​യാ​ണ് ഇ​തി​നാ​യി സ്പൈ​സ​സ് ബോ​ർ​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ലെ ഇ-​ലേ​ല ഹാ​ളി​ലാ​ണ് ലേ​ലം. ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളും ഉ​ത്ത​രേ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് പു​റ്റ​ടി ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ.​ജി. ത​ങ്ക​പ്പ​ൻ ഇ-​ലേ​ലം ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്പൈ​സ​സ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ്റ്റെ​നി പോ​ത്ത​ൻ, ടി.​ടി. ജോ​സ്, സ്പൈ​സ​സ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.