വീടിന്‍റെ മു​ക​ൾനി​ല​യി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു
Friday, September 24, 2021 9:58 PM IST
തൊ​ടു​പു​ഴ: വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ക്കി.​ റി​വ​ർ​വ്യൂ റോ​ഡി​ലു​ള്ള ഇ​രു​നി​ല വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് പു​ളി​ക്ക​ത​ട​ത്തി​ൽ ജി​ൻ​സ് മാ​ത്യു(37)​ആ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.
ഭാ​ര്യ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ താ​ഴെ​യെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ടു​ങ്ങി​യ പ​ടി​ക​ളാ​യി​രു​ന്ന​തി​നാ​ൽ വി​ജ​യി​ച്ചി​ല്ല. ഇ​തേത്തുട​ർ​ന്നു ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.​ ഇ​വ​രെ​ത്തി സ്ട്ര​ച്ച​റി​ൽ​കി​ട​ത്തി താ​ഴെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി.​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​ണ് ജി​ൻ​സും ഭാ​ര്യ​യും.