ക​ർ​ഷ​ക സ​മ​ര​ത്തി​നു വ്യാ​പാ​രി​ക​ളു​ടെ പി​ൻ​തു​ണ
Saturday, September 25, 2021 11:03 PM IST
ക​ട്ട​പ്പ​ന: ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് നാ​ളെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ർ​ത്താ​ലി​നു കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പി​ന്തു​ണ ന​ൽ​കും.
ക​ഴി​ഞ്ഞ പ​ത്തു മാ​സ​ത്തി​ലേ​റെ​യാ​യി രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യാ​പാ​രി​ക​ളും പി​ൻ​തു​ണ​യ്ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലും അ​ന്നേ​ദി​വ​സം വ്യാ​പാ​രി​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ അ​റി​യി​ച്ചു.