ഐ​എ​എ​സ് പ്ര​ഭ​യി​ൽ ഇ​ടു​ക്കി​ക്കും തി​ള​ക്കം
Saturday, September 25, 2021 11:03 PM IST
ചെ​റു​തോ​ണി: ഇ​ന്ത്യ​ൻ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ഇ​ടു​ക്കി​ക്കും അ​ഭി​മാ​നം. 41-ാം റാ​ങ്ക് നേ​ടി​യ അ​ശ്വ​തി ജി​ജി​യാ​ണ് ഐ​എ​എ​സ് പ​ത​ക്കം ഇ​ത്ത​വ​ണ ഹൈ​റേ​ഞ്ചി​ലെ​ത്തി​ച്ച​ത്. മു​രി​ക്കാ​ശേ​രി വ​ര​ന്പ​ൻ​പ്ലാ​ക്ക​ൽ ജി​ജി​യു​ടെ​യും ഓ​മ​ന​യു​ടെ​യും മ​ക​ളാ​ണ് അ​ശ്വ​തി.
മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നും ബി​ടെ​ക് നേ​ടി​യ​ശേ​ഷം എ​റ​ണാ​കു​ളം ഇ​ൻ​ഫോ​സി​സി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ജോ​ലി രാ​ജി​വ​ച്ച് ഐ​എ​എ​സ് പ​ഠ​ന​ത്തി​നാ​യി ചെ​ന്നൈ​യി​ലെ​ത്തി. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​ച്ചെ​ത്തി ഐ​ഇ​എ​ൽ​ടി​എ​സ് പ​ഠ​ന​ത്തി​നി​ടെ ഐ​എ​എ​സി​നും ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​താ​വ് ജി​ജി വി​മു​ക്ത​ഭ​ട​നാ​ണ്. ഇ​പ്പോ​ൾ കൊ​ച്ചി​യി​ൽ ആ​ധാ​ർ സേ​വാ കേ​ന്ദ്ര​ത്തി​ലെ സെ​ൻ​ട്ര​ൽ മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്.