ഇ​ടു​ക്കി പാ​ക്കേ​ജ് അ​ഭി​പ്രാ​യസ​മ​ന്വ​യംവ​ഴി ന​ട​പ്പാ​ക്കു​ം: മ​ന്ത്രി റോ​ഷി
Saturday, September 25, 2021 11:03 PM IST
ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി പാ​ക്കേ​ജ് പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പീ​ക​രി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ പ്ലാ​നിം​ഗ് സെ​ക്ര​ട്ട​റി​യേ​റ്റ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.
പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പാ​ക്കേ​ജ് രേ​ഖ കൈ​മാ​റും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​ശ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ച​ർ​ച്ച​ചെ​യ്ത് അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് ഏ​കോ​പ​നം ഉ​ണ്ടാ​ക്ക​ണം. എ​ല്ലാ വ​കു​പ്പു​ക​ളും വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ ഇ​ടു​ക്കി പാ​ക്കേ​ജി​നെ പ​രി​ഗ​ണി​ക്ക​ണം. വാ​ർ​ഷി​ക ബ​ജ​റ്റി​ലും പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ളി​ലും ബ​ജ​റ്റ് വി​ഹി​തം ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശി​പാ​ർ​ശ വ​കു​പ്പ് മേ​ധാ​വി​ക​ൾ ന​ൽ​ക​ണം. താ​ഴെ​ത്ത​ലം മു​ത​ൽ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും.
കൃ​ഷി, മ​ണ്ണ് സം​ര​ക്ഷ​ണം, ജ​ല​സേ​ച​നം, ടൂ​റി​സം എ​ന്നി​ങ്ങ​നെ ജി​ല്ല​യി​ലെ പ്ര​ധാ​ന ഉ​പ​ജീ​വ​ന ഉ​പാ​ധി​ക​ൾ​ക്ക് രൂ​പ​രേ​ഖ​യി​ൽ മു​ൻ​ഗ​ണ​ന ഉ​ണ്ടാ​കും. ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം ഒ​ക്ടോ​ബ​ർ 10-ന് ​രാ​വി​ലെ 10.30-ന് ​പ്ലാ​നിം​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റ് ഹാ​ളി​ൽ ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ എം.​എം. മ​ണി, എ. ​രാ​ജ, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ്, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു വ​ർ​ഗീ​സ്, കാ​ർ​ഡ​മം റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​മു​ത്തു​സ്വാ​മി മു​രു​ക​ൻ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​മാ​യ, സി. ​രാ​ജേ​ന്ദ്ര​ൻ, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗം ടി.​സി. കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.