വ​നം​വ​കു​പ്പി​ന്‍റെ ഇ​രു​ന്പ് പൈ​പ്പു​ക​ൾ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ
Saturday, September 25, 2021 11:08 PM IST
ക​രി​മ​ണ്ണൂ​ർ: വ​നം​വ​കു​പ്പി​ന്‍റെ തേ​ക്ക് പ്ലാ​ന്േ‍​റ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​ന്പ് പൈ​പ്പു​ക​ൾ ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. നാ​ൽ​പ​തേ​ക്ക​ർ വെ​ണ്‍​മ​റ്റ​ത്തി​ൽ ജോ​സി​നെ (64)യാ​ണ് ക​രി​മ​ണ്ണൂ​ർ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. തൊ​മ്മ​ൻ​കു​ത്ത് സെ​ക്ഷ​നു കീ​ഴി​ൽ വൈ​ദ്യു​ത വേ​ലി നി​ർ​മി​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 46 ഇ​രു​ന്പ് പൈ​പ്പു​ക​ളാ​ണ് ജോ​സ് മോ​ഷ്ടി​ച്ച​ത്. വ​നം വ​കു​പ്പ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.