ക​രു​ണ​യു​ടെ ക​രം നീ​ട്ടി സ​ർ​ക്കാ​ർ; കു​രു​ന്നി​ന് സാ​ന്ത്വ​ന സ്പ​ർ​ശം
Saturday, September 25, 2021 11:08 PM IST
മു​ട്ടം: ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​രു​ന്നി​ന് സാ​ന്ത്വ​ന​സ്പ​ർ​ശ​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മാ​റി​യ​പ്പോ​ൾ ഒ​രു കു​ടും​ബ​ത്തി​ന് ല​ഭി​ച്ച​ത് പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത ആ​ശ്വാ​സം.

ഈ ​കു​ടും​ബ​ത്തി​ന്‍റെ റേ​ഷ​ൻ​കാ​ർ​ഡ് എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു എ​എ​വൈ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി ന​ൽ​കി​യ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൗ​ജ​ന്യ ചി​കി​ൽ​സ​യ്ക്ക് വ​ഴി​യൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മു​ട്ടം പ്ലാ​ത്തോ​ട്ട​ത്തി​ൽ ഉ​ഷ ചോ​തി​യു​ടെ മ​ക​ൾ മാ​യ​യു​ടെ ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​യ കു​ഞ്ഞോ​ന് സൗ​ജ​ന്യ ചി​കി​ൽ​സ ല​ഭി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്.

ഒ​ന്ന​ര​മാ​സം മാ​ത്രം പ്രാ​യ​മാ​യ കു​ട്ടി​ക്ക് ത​ല​യി​ൽ വെ​ള്ളം കെ​ട്ടു​ന്ന രോ​ഗ​മാ​യി​രു​ന്നു. ചി​കി​ൽ​സ​യ്ക്കാ​യി കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ റേ​ഷ​ൻ കാ​ർ​ഡ് എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ആ​യ​തി​നാ​ൽ ചി​കി​ത്സ​ക്കാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ഞ്ഞോ​ന്‍റെ കു​ടും​ബം എം​വി​ഐ​പി​യു​ടെ പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ കു​ടി​ൽ​കെ​ട്ടി​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ക​ള​ക്ട​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യും എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡ് മാ​റ്റി പു​തി​യ​ത് നേ​രി​ട്ടെ​ത്തി കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.