വണ്ടിപ്പെരിയാറ്റിൽ ബാ​ലസൗ​ഹൃ​ദ ക്യാ​ന്പ്
Sunday, September 26, 2021 8:50 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും ഇ​ടു​ക്കി ചൈ​ൽ​ഡ് ലൈ​നി​ന്‍റെ​യും വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 30-ന് ​മോ​ഹ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബാ​ല​സൗ​ഹൃ​ദ ക്യാ​ന്പ് ന​ട​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷ അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് ന​ട​ത്തും.
ക്യാ​ന്പ് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. വാ​ഴു​ർ സോ​മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നൗ​ഷാ​ദ്, വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.