കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ സ്ഥ​ല​ത്ത് സ​ബ്സെ​ന്‍റ​ർ നി​ർ​മി​ക്കും
Sunday, September 26, 2021 8:50 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ബാ​ബു ന​ഗ​റി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ച ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ സ്ഥ​ല​ത്ത് സ​ബ്സെ​ന്‍റ​ർ നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് അ​നു​മ​തി. ബാ​ബു​ന​ഗ​റി​ൽ 1996-ൽ ​രാ​ജീ​വ് ദ​ശ​ല​ക്ഷം പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക​യും 50 സെ​ന്‍റ് സ്ഥ​ലം മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് നി​ല​വി​ൽ മ​റ​യൂ​ർ ശ​ർ​ക്ക​ര ഗോ​ഡൗ​ണും എ​സ് സി ​കു​ട്ടി​ക​ളു​ടെ പ​ഠ​ന വി​ജ്ഞാ​ന കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ബാ​ക്കി സ്ഥ​ല​മാ​യ 12 സെ​ന്‍റാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി കൈ​വ​ശ​മാ​ക്കി കൃ​ഷി ചെ​യ്തു​വ​രി​ക​യും ഷെ​ഡ് നി​ർ​മി​ക്കു​ക​യും ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ഷെ​ഡ് പൊ​ളി​ച്ച് കൃ​ഷി​യും ന​ശി​പ്പി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രു​ന്നു.

ധ​ർ​ണ ന​ട​ത്തി

രാ​ജ​കു​മാ​രി: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രും ആ​ശാ പ്ര​വ​ർ​ത്ത​ക​രും പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കെ. ​സു​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ധ​ർ​ണ സേ​നാ​പ​തി ശ​ശി ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​വി​ധ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ വ​ത്സ മ​ത്താ​യി, കെ.​വി. അം​ബി​ക, ല​ളി​ത​മ്മ, പാ​ത്തു​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.