മൂ​ന്നാ​റി​ൽ പോ​ലീ​സ് ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Sunday, September 26, 2021 8:50 PM IST
ഇ​ടു​ക്കി: അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പോ​ലീ​സ് സേ​വ​നം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൂ​ന്നാ​റി​ൽ ആ​രം​ഭി​ച്ച ജി​ല്ലാ പോ​ലീ​സ് ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ സെ​ന്‍റ​റി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​ന്‍റ​ർ സ്ഥാ​പി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് മി​ക​ച്ച രീ​തി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജോ​ലി​ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ലു​ള്ള 44 വാ​ഹ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ജി​പി​എ​സ് സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യാ​ണ് ക​ണ്‍​ട്രോ​ൾ സെ​ന്‍റ​റു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​ത്യാ​ഹി​ത സ​ന്ദ​ർ​ങ്ങ​ളി​ലും ഏ​റ്റ​വും അ​ടു​ത്ത് ല​ഭ്യ​മാ​യ വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സേ​വ​നം ല​ഭ്യ​മാ​ക്കും. സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ മൂ​ന്നാ​ർ ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​കും.
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ.​രാ​ജ എം​എ​ൽ​എ, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റേ, സൗ​ത്ത് സോ​ണ്‍ ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി, എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി നീ​ര​ജ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ണി​മൊ​ഴി, ആ​ന​ന്ദ​റാ​ണി, മാ​ർ​ഷ് പീ​റ്റ​ർ, മൂ​ന്നാ​ർ ഡി​വൈ​എ​സ്പി കെ.​ആ​ർ. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.