തോ​ട്ടം തൊ​ഴി​ലാ​ളി​ സ്ത്രീ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, September 26, 2021 9:46 PM IST
രാ​ജ​കു​മാ​രി: ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ തോ​ട്ടം​തൊ​ഴി​ലാ​ളി സ്ത്രീ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ആ​ന​യി​റ​ങ്ക​ൽ ബോ​ട്ട് ലാ​ൻ​ഡിം​ഗി​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. ആ​ന​യി​റ​ങ്ക​ൽ സ്വ​ദേ​ശി​നി വെ​ള്ള​ത്താ​യി (66) ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കാ​ൽ​വ​ഴു​തി ജ​ലാ​ശ​യ​ത്തി​ൽ പ​തി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ര​യ്ക്കെ​ത്തി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.