കു​ള​ത്ര​ക്കു​ഴി കൊ​ടും​വ​ള​വി​നു സ​മീ​പം ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു
Monday, September 27, 2021 9:56 PM IST
രാ​ജാ​ക്കാ​ട്: പ​ന്നി​യാ​ർ​കു​ട്ടി കു​ള​ത്ര​ക്കു​ഴി​യി​ലെ കൊ​ടും​വ​ള​വി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി തി​ട്ട​യി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30-ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. രാ​ജാ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് അ​രി​യു​മാ​യി പോ​യ ടി.​എ​ൻ 75 ഇ 4053 ​ന​ന്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സു​ധീ​ർ സു​കു​മാ​ര​ന്‍റെ​താ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി.
വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വ​ല​തു​വ​ശ​ത്തു​ള്ള മ​ണ്‍​തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ന്ന​തി​നെ​തു​ട​ർ​ന്ന് ഡ്രൈ​വ​ർ ഷി​ജി​യു​ടെ കാ​ൽ ലോ​റി​യു​ടെ കാ​ബി​നി​നു​ള്ളി​ൽ കു​ടു​ങ്ങി. അ​ടി​മാ​ലി അ​ഗ്നി​ശ​മ​ന സേ​ന​യും രാ​ജാ​ക്കാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​മെ​ത്തി ഡോ​ർ വെ​ട്ടി​പ്പൊ​ളി​ച്ച് ഷി​ജി​യെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.