കു​മ​ളി ചെ​ളി​മ​ട​ക്ക​വ​ല ചെ​ളി​മ​ട​യാ​യി
Monday, September 27, 2021 9:56 PM IST
കു​മ​ളി: ചെ​ളി​മ​ട​യ്ക്കു സ​മീ​പം ജ​ല​വ​കു​പ്പി​ന്‍റെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ക​വ​ല ചെ​ളി​മ​ട​യാ​യി. കു​ടി​വെ​ള്ളം പൊ​ട്ടി​യൊ​ഴു​കി റോ​ഡ​രി​കി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തോ​ടെ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ചെ​ളി​മ​ട ഭാ​ര​ത് പെ​ട്രോ​ൾ പ​ന്പി​ന്‍റെ സ​മീ​പ​മു​ള്ള ജ​ല​വ​കു​പ്പി​ന്‍റെ പൈ​പ്പാ​ണ് ജ​ല​ത്തി​ന്‍റെ അ​ധി​ക സ​മ്മ​ർ​ദം​മൂ​ലം മൂ​ന്നാം​ത​വ​ണ​യും പൊ​ട്ടി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യം ചെ​റി​യ രീ​തി​യി​ലു​ള്ള ചോ​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ചോ​ർ​ച്ച വ​ലു​താ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് റോ​ഡ​രി​കി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. രാ​ത്രി​യി​ൽ ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​ണ്. ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്ത് അ​പാ​യ സൂ​ച​ക​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.