ആ​ർ​ദ്ര​കേ​ര​ളം പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു
Monday, September 27, 2021 9:58 PM IST
തൊ​ടു​പു​ഴ: ആ​ർ​ദ്ര​കേ​ര​ളം പു​ര​സ്കാ​ര​ങ്ങ​ൾ മ​ന്ത്രി വീ​ണാ ജോ​ർ​ജ് വി​ത​ര​ണം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ക​രി​മ​ണ്ണൂ​ർ, ഇ​ട​വെ​ട്ടി, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വേ​ണ്ടി ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ മ​ന്ത്രി​യി​ൽ നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
പു​ര​സ്കാ​ര​ത്തോ​ടൊ​പ്പം യ​ഥാ​ക്ര​മം അ​ഞ്ച്, മൂ​ന്ന്, ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും കൈ​മാ​റി. എ.​ രാ​ജ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ ക​റു​പ്പ​സാ​മി, ഡി​പി​എം ഡോ.​ സു​ജി​ത് സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ന​വ​കേ​ര​ള മി​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള​ള ആ​ർ​ദ്രം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം ന​ൽ​കി വ​രു​ന്ന​ത്.
ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ൾ, സം​സ്ഥാ​ന ത​ല​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന സ്ഥി​തി വി​വ​ര​ക​ണ​ക്കു​ക​ൾ, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ക.
2018-19 സാ​ന്പ​ത്തി​ക വ​ർ​ഷം ജി​ല്ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​പ​ദ്ധ​തി​ക​ൾ വ​യ്ക്കു​ക​യും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​രി​മ​ണ്ണൂ​ർ, ഇ​ട​വെ​ട്ടി, പു​റ​പ്പു​ഴ എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ൾ.