സ്ഥി​രം മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Monday, September 27, 2021 9:58 PM IST
തൊ​ടു​പു​ഴ: വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ണ്‍​ഗ്ര​സ് കു​മാ​ര​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ന​രി​ക്കു​ഴി​യി​ൽ അ​ഡ്വ.​ സെ​ബാ​സ്റ്റി​ൻ മാ​ത്യുവിന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ വ​ണ്ണ​പ്പു​റം പാ​ന്പ്തൂ​ക്കിമാ​ക്ക​ൽ നി​സാ​റാ​ണ് (40) പി​ടി​യി​ലാ​യ​ത്.
ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10000 രൂ​പ​യും ഏ​ഴു പ​വ​ൻ സ്വ​ർ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. വീ​ട്ടി​ൽ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ന്ത്ര​ണ്ടോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​മാ​യി മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ ര​ണ്ട് മോ​തി​രം, ഒ​രു​ജോ​ഡി ക​മ്മ​ൽ, ഒ​രു മാ​ല, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. വാ​തി​ൽ കു​ത്തി​പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​ന്പു​ക​ന്പി​യും ക​ണ്ടെ​ടു​ത്തു. പ്ര​തി എ​ടു​ത്തു​കൊ​ണ്ടു പോ​യ സി​സി​ടി​വി​യു​ടെ മോ​ണിട്ടർ പു​ഴ​യി​ൽ എ​റി​ഞ്ഞു ക​ള​ഞ്ഞെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി രാ​ത്രി പ​ത്ത​ര​യോ​ടെ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. വീ​ട്ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. മ​ക​ളു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം. നി​സാ​റി​നെ​തി​രേ തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​റെ​യും കേ​സു​ക​ളു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടു​വച്ച് രാ​ത്രി മോ​ഷ​ണ​ത്തി​ന് ക​യ​റു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​ത്തും ന​ട​ന്ന സ​മാ​ന മോ​ഷ​ണ​ങ്ങ​ളി​ലെ പ്ര​തി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച​റി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സി.​ഐ.​ വി​ഷ്ണു​കു​മാ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐമാ​രാ​യ ബൈ​ജു പി.​ ബാ​ബു, പി.​ബി.​ ഷാ​ഹു​ൽ ഹ​മീ​ദ്, എ​എ​സ്ഐ​മാ​രാ​യ കൃ​ഷ്ണ​ൻ നാ​യ​ർ, ഷം​സു​ദീൻ, ജ​ബ്ബാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​ജി​മോ​ൻ, നി​ഷാ​ദ്, അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.