ന​ഗ​ര​സ​ഭാ ജി​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ട​ങ്ങു​ന്ന​താ​യി പ​രാ​തി
Monday, September 27, 2021 10:00 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ട​ങ്ങു​ന്ന​താ​യി കേ​ര​ള മു​നി​സി​പ്പ​ൽ ആ​ന്‍ഡ് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​ക​ൾ രൂ​ക്ഷ​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും വി​ര​മി​ച്ച​വ​രു​ടെ പെ​ൻ​ഷ​നും മു​ട​ങ്ങു​ന്ന​ത്.
സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കിവ​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ് ശ​ന്പ​ള​വും പെ​ൻ​ഷ​നും ഇ​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​ത് വി​വി​ധ ന​ഗ​ര​സ​ഭ​ക​ൾ സ​ർ​ക്കാ​രി​ന്‍റെ സെ​ൻ​ട്ര​ൽ പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്ക് അ​ട​യ്ക്കു​ന്ന തു​ക​യി​ൽ നി​ന്നാ​ണ്. എ​ന്നാ​ൽ അ​ട​യ്ക്കു​ന്ന തു​കപോ​ലും സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ ഫ​ണ്ടി​ന​ത്തി​ൽ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ന​ഗ​ര​സ​ഭ​ക​ൾ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും പെ​ൻ​ഷ​ൻ ന​ൽ​കേ​ണ്ടി വ​രു​ന്നു. ഇ​തു മൂ​ല​മാ​ണ് പ​ല ന​ഗ​ര​സ​ഭ​ക​ളും ക​ട​ക്ക​ണി​യി​ലാ​കു​ന്ന​ത്.
പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ൻ​ഷ​നും ന​ൽ​കി​യ ഇ​ന​ത്തി​ൽ വി​വി​ധ ന​ഗ​ര​സ​ഭ​ക​ൾ​ക്കാ​യി 650 കോ​ടി​യോ​ളം രൂ​പ കു​ടി​ശി​ക ഇ​ന​ത്തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കാ​നു​ണ്ട്.