മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, October 12, 2021 10:28 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ടൗ​ണി​നു സ​മീ​പം ക​നാ​ലി​നു​ള്ളി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി മ​ണി (62) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം​മു​ത​ൽ മ​ണി​യെ കാ​ണാ​താ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മ​റ​യൂ​ർ ടൗ​ണി​നു സ​മീ​പം ഇ​യാ​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലെ ക​നാ​ലി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ: വേ​ല​മ്മ. മ​ക​ൻ: മ​ഹേ​ന്ദ്ര​ൻ.