ത​ലാ​ക്ക് ചൊ​ല്ലി​യ യു​വ​തി​യെ ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി
Wednesday, October 13, 2021 10:12 PM IST
അ​ടി​മാ​ലി: കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ​യ്ക്ക് ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര മ​ർ​ദ​നം. അ​ടി​മാ​ലി കൊ​ന്ന​ത്ത​ടി ക​ണി​ച്ചാ​ട്ട് ഖ​ദീ​ജ​യ്ക്കു​നേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ത​ന്‍റെ പി​താ​വ് കു​ഞ്ഞു​മോ​ൻ (പ​രീ​ത്) ത​ന്‍റെ ഉ​മ്മ ഖ​ദീ​ജ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി മ​ക​ൻ ക​മ​റു​ദീ​ൻ (21) മൊ​ഴി ന​ൽ​കി​യ​താ​യി വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​റി​യി​ച്ചു. താ​ടി​യെ​ല്ല് ഒ​ടി​ഞ്ഞ് സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഖ​ദീ​ജ. വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
2019 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് പ​രീ​ത് ഖ​ദീ​ജ​യെ ത​ലാ​ക്ക് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം​ക​ഴി​ച്ച് ര​ണ്ടാം ഭാ​ര്യ​യാ​യി ഇ​യാ​ളു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ഖ​ദീ​ജ അ​ടി​മാ​ലി കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.
ഭ​ർ​ത്താ​വ് കൂ​ഞ്ഞു​മോ​ൻ എ​ന്ന പ​രി​ത് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ത​ന്നെ മാ​ന​സി​ക​മാ​യും ശാ​രീ​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​കയും തു​ട​ർ​ന്ന് മു​ത്ത​ലാ​ക്ക് ചൊ​ല്ലി വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ടെ​ന്നു​മാ​യി​രു​ന്നു കേ​സ്. ത​ന്നെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​ട​ത​യി​ൽ അ​പേ​ക്ഷി​ച്ചി​രു​ന്നു.
പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ വീ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും താ​മ​സി​ക്കു​ന്ന​തി​നും ഖ​ദീ​ജ​ക്ക് അ​ടി​മാ​ലി കോ​ട​തി അ​നു​വാ​ദം ന​ൽ​കി. ഇ​ത​നു​സ​രി​ച്ച് ഖ​ദീ​ജ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഖ​ദീ​ജ​യെ പ​രീ​ത് മ​ർ​ദി​ക്കു​ന്ന​തെ​ന്ന് മ​ക​ൻ പ​റ​യു​ന്നു.