പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റി​വൈ​വ് പ്രോ​ഗ്രാം
Wednesday, October 13, 2021 10:13 PM IST
കോ​ത​മം​ഗ​ലം: രൂ​പ​ത​യി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന ച​തു​ർ​ദി​ന ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മാ​യ റി​വൈ​വ് 14മു​ത​ൽ 17 വ​രെ ന​ട​ക്കും.​ രൂ​പ​ത​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യ വി​ജ്ഞാ​ന​ഭ​വ​നും ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗും കെ​സി​വൈഎ​മ്മും ജീ​സ​സ് യൂ​ത്തും കാ​ർ​ലോ ടി​വി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 14 നു ​രാ​വി​ലെ 8:30 ന് ​കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.​
വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി എ​ഴു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ​ക്കു​പു​റ​മെ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ് യു​വ​തീ-​യു​വാ​ക്ക​ൾ എ​ന്നി​വ​രും പ​ങ്കു​ചേ​രും. സൂം, ​ഗൂ​ഗി​ൾ മീ​റ്റ് ഫ്ളാ​റ്റ് ഫോ​മു​ക​ളി​ൽ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​ലെ വി​വി​ധ സെഷനു​ക​ളി​ലാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, ഷം​ഷാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ, സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ണ്‍​സ്, ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.